വർക്കല:വർക്കല നഗരസഭാപരിധിയിൽ ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റു പിന്നാക്കസമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം.അപേക്ഷകർ വർക്കല നഗരസഭബ പരിധിയിൽ സ്ഥിരതാമസമുളള മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ടവരും പരമ്പരാഗത ബാർബർ തൊഴിലാളികളുമായിരിക്കണം.അപേക്ഷാഫാറം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നോ നഗരസഭയിൽ നിന്നും നേരിട്ടോ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ 31 വരെ നഗരസഭ ഓഫീസിൽ സ്വീകരിക്കും.