nambi-narayanan

തിരുവനന്തപുരം: എെ.എസ്.ആർ.ഒ മുൻശാസ്ത്രജ്ഞൻ നമ്പി നാരായണനും മകൻ ശങ്കർകുമാറും നടത്തിയ ഭൂമിയിടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തളളി.

ചാരക്കേസ് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതിയും അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് സി.എെ യുമായിരുന്ന എസ്.വിജയനായിരുന്നു ഹർജിക്കാരൻ. ചാരക്കേസ് അന്വേഷണം അട്ടിമറിക്കാനും അതിൽ നിന്ന് രക്ഷപ്പെടാനും നമ്പി നാരായണനും മകനും ചേർന്ന് തിരുനെൽവേലിയിലെ ഏക്കറുകണക്കിന് ഭൂമി സി.ബി.എെയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികൾക്ക് എഴുതി നൽകിയെന്നായിരുന്നു ഹർജിയിലെ ആരോപണം.