d

കരകുളം: രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗസ് നേതൃത്വത്തിൽ കായ്പ്പാടി മേഖലയിൽ നടന്ന ശുചീകരണത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുമ്മിപ്പള്ളിമുക്ക് എം.എം.നിവാസിൽ മുഹമ്മദ് മാഹീന്റെ ചികിത്സാർത്ഥം കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപയും യൂത്ത് കോൺഗ്രസ് കായപ്പാടി യൂണിറ്റ് സ്വരൂപിച്ച മുപ്പതിനായിരം രൂപയും മാഹീന് കൈമാറി.രമേശ് ചെന്നിത്തല മാഹീന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന അലയത്താഴ വീട്ടിൽ സാജന്റ മകൻ സിദ്ധാർത്ഥന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാങ്ങിയ മൊബൈൽ ഫോൺ കൈമാറി.എസ് .എസ് .എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മാവറത്തല ഹക്കീമിന്റെ മകൾ ഫാത്തിമയെ ആദരിച്ചു.മണ്ഡലം പ്രസിഡന്റ് പി.സുകുമാരൻ നായർ അദ്ധ്യക്ഷതയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള, അൻവർ സാദത്ത് എം.എൽ.എ. പി.എസ്.പ്രശാന്ത്, കല്ലയം സുകു, നെട്ടിറച്ചിറജയൻ ,അഡ്വ.എസ്.അരുൺകുമാർ, വട്ടപ്പാറ ചന്ദ്രൻ ,എസ് .രാജേന്ദ്രൻ നായർ അഡ്വ.സി.പി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.