തിരുവനന്തപുരം :കൊവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി.സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കുളത്തൂർ മണി,ജില്ല പ്രസിഡന്റ് മൂന്നാംമൂട് സുരേന്ദ്രൻ,സെക്രട്ടറി ശ്രീജിത്ത് തില്ലാന,സംസ്ഥാനസമിതി അംഗം സന്തോഷ്,വനിതാവിഭാഗം ഭാരവാഹികളായ വിജി,യമുന തുടങ്ങിയവർ സംസാരിച്ചു.