വർക്കല: ഒളിവിൽ കഴിഞ്ഞുവന്ന പോക്സോ കേസ് പ്രതികളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഹനുമാൻകുന്ന് പ്ലാവിള തെക്കതിൽ വീട്ടിൽ വിശാഖ് രാഹുൽ (23), വർക്കല ജനാർദ്ദനപുരം കൊച്ചുവിളമുക്ക് കാക്കോട് പുതുവൽ പുത്തൻവീട്ടിൽ മോൻകുട്ടൻ എന്നു വിളിക്കുന്ന സനു (26) എന്നിവരാണ് അറസ്റ്റിലായത്.
2020ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു വിശാഖ് രാഹുൽ എന്ന് പൊലീസ് പറഞ്ഞു. സനു 2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം അയിരൂർ ഐ.എസ്.എച്ച്.ഒ വി.കെ. ശ്രീജേഷ്, എസ്.ഐ സജീവ്.ആർ, എസ്.സി.പി.ഒ ജയ് മുരികൻ, സി.പി.ഒ മാരായ രഞ്ജിത്, ഷജീർ, ജിഷാദ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.