ബാലരാമപുരം :കേരള സർവകലാശാലയിൽ നിന്നും സംസ്കൃതം വേദാന്തത്തിൽ ഡോക്ടേറ്റ് നേടിയ സി.പി .എം നടുക്കാട് ബ്രാഞ്ച് അംഗമായ ഡോ.ആശ.എ.എസിന് നരുവാമൂട് ലോക്കൽ കമ്മിറ്റിയുടെ ആദരം.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായിരുന്ന എം.വിജയകുമാർ മൊമെൻറ്റോ നൽകി ആദരിച്ചു.ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടൈറ്റസ്, എസ്.കെ.പ്രീജ,ലോക്കൽ സെക്രട്ടറി എസ്.കൃഷ്ണൻ തുടങ്ങിവർ പങ്കെടുത്തു.കിളിമാനൂർ ആർ.ആർ.വി ഗേൾസ് സ്കൂളിലെ അദ്ധ്യാപികയും നടുക്കാട് ബ്രാഞ്ച് അംഗവും അദ്ധ്യാപകനുമായ രാംകുമാറിന്റെ ഭാര്യയുമാണ് ഡോ.ആശ.