വർക്കല: ഇടവയിൽ വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസമായി. സ്ഥലം മാറിപോയ വില്ലേജ് ഓഫീസർക്ക് പകരം ഇതുവരെ ആളെ നിയമിച്ചില്ല. വെട്ടൂർ വില്ലേജ് ഓഫീസർക്കായിരുന്നു ഇടവയിൽ അധിക ചുമതല നൽകിയത്. ഇപ്പോൾ അത് മാറ്റി വർക്കല വില്ലേജ് ഓഫീസർക്ക് ചുമതല നൽകിയിരിക്കുകയാണ് അധികചുമതല നൽകുന്ന ഓഫീസർമാർ നിശ്ചിത സമയങ്ങളിൽ മാത്രമാണ് ഇടവയിൽ വരുന്നത്. കൊവിഡിനെ തുടർന്ന് ഇടവ ഗ്രാമപഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. പത്താം ക്ലാസ് പരീക്ഷാഫലം പുറത്ത് വന്നതോടെ തുടർവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പലതരം സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കേണ്ടതുണ്ട്. റവന്യൂ സംബന്ധമായ ആവശ്യങ്ങൾക്കെത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടിലാണ്.