പാറശാല:കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ മികച്ച കർഷനുള്ള അംഗീകാരം നേടിയ ചെങ്കൽ പഞ്ചായത്തിൽ വ്ലാത്താങ്കരയിലെ കർഷകനായ രാജൻ പൂവക്കുടിയെ കർഷക മോർച്ചയുടെ നേതൃത്വത്തിൽ ആദരിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡന്റും നെയ്യാറ്റിൻകര ആലുംമൂട് വാർഡ് കൗൺസിലറുമായ മഞ്ചന്തല സുരേഷ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശേഖരൻ,ബി.ജെ.പി പഞ്ചായത്ത് അദ്ധ്യക്ഷൻ ആശ്രമം ഹരിഹരൻ ജനറൽ സെക്രട്ടറി ജയപ്രശാന്ത്,കർഷക മോർച്ച പഞ്ചായത്ത് അദ്ധ്യക്ഷൻ പ്രതാപചന്ദ്രൻ,ചെങ്കൽ ശ്രീജിത്ത്,ജ്യോതിഷ്, അലത്തറയ്ക്കൽ സുജിത് തുടങ്ങിയവർ പങ്കെടുത്തു.