sslc

പാറശാല :എസ്.എസ്. എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ബ്ലോക്ക്ഡിവിഷൻ വികസനസമിതി,പെരുമ്പഴിഞ്ഞി വാർഡ് വികസന സമതി എന്നിവയുടെ അഭിമുഖ്യത്തിൽ പൊന്നാടയും മൊമെൻറോയും നൽകി അനുമോദിച്ചു. വാർഡ്‌ മെമ്പർ ഷിബിൻ ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോണിയ ആൻറണി, ആറ്റുപുറം സജി എന്നിവർ സംസാരിച്ചു, ശിശുപലൻ, ഈസ്റ്റർബായ്, രാജീവ്‌, നമ്പിക്രൂസ്,സുകന്യഎന്നിവർ നേതൃത്വം നൽകി.