dddd

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ സജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർവഹിക്കും. മാതൃക സന്ദർശക-കൂടിക്കാഴ്ച കേന്ദ്രവും ആശയവിനിമയ സംവിധാനവും,പൗൾട്രി ഫാം ഷെഡുകൾ, പ്രിസണേഴ്സ് ഇൻഫർമേഷൻ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനവുമാണ് ഇന്ന് രാവിലെ 11ന് നടക്കുന്നത്.

42 ലക്ഷം രൂപ വിനിയോഗിച്ചാണ് സന്ദർശകൾ-കൂടികാഴ്ച കേന്ദ്രത്തിന്റെ നിർമ്മാണവും ആശയവിനിമയ സംവിധാനവും സജ്ജമാക്കിയത്.സി.സി.ടി.വി കാമറകൾ,കോഫി വെന്റിംഗ് മെഷീൻ എന്നിവയടക്കമുള്ളതാണ് ശീതികരിച്ച കേന്ദ്രം.16ലക്ഷം രൂപ ചെലവഴിച്ചാണ് പൗൾട്രിഫാം ഷെഡുകൾ നിർമ്മിച്ചത്. തടവുകാർക്ക് യഥാസമയം തങ്ങളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനാണ് ഇ.പ്രിസൺ കിയോസുകൾ.പരാതികൾ ബോധിപ്പിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.