1

തിരുവനന്തപുരം: പട്ടം താണുപിള്ളയുടെ 51ാം ചരമവാർഷിക ദിനത്തിൽ വഞ്ചിയൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടം സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടത്തി.വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജി.എസ്.ബാബു,ഡി.സി.സി ഭാരവാഹികളായ മോളി അജിത്, ചാല സുധാകരൻ, സി.ജയചന്ദ്രൻ,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി കെ.പത്മകുമാർ, പി.കെ.എസ് രാജൻ, ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ മധുസൂദനൻ നായർ, ബി.എസ്.അബനീന്ദ്രനാഥ്, കെ.ഗോപാലകൃഷ്ണൻ, വാർഡ് പ്രസിഡന്റ്‌ ശ്രീകുമാർ, സതീഷ്, ചന്ദ്രപാലൻ എന്നിവർ പങ്കെടുത്തു.