cpi

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറിക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തേക്കും.

കഴിഞ്ഞ മാസം ചേരാൻ നിശ്ചയിച്ചിരുന്ന യോഗമാണ് ഇടവേളയ്ക്ക് ശേഷം ഇന്ന് നടക്കുക. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൊവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവച്ച യോഗമാണത്. മുട്ടിൽ മരംമുറിയിലേക്ക് നയിച്ചത് അന്നത്തെ റവന്യുവകുപ്പ് ഇറക്കിയ ഉത്തരവാണെന്ന ആരോപണമാണ് വിവാദങ്ങളിലേക്ക് നയിച്ചത്. റവന്യുവകുപ്പിന്റെ ഉത്തരവിൽ അപാകതയില്ലെന്ന് സി.പി.ഐ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.