തിരുവനന്തപുരം:കോട്ടൺഹിൽ ഹൈസ്‌കൂൾ,വഞ്ചിയൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ഓണക്കിറ്റ് പാക്കിംഗ് കേന്ദ്രങ്ങൾ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ച് വിലയിരുത്തി. കിറ്റിലുൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കിറ്റിലുൾപ്പെടുത്തേണ്ട ഭക്ഷ്യധാന്യം പാക്കിംഗ് കേന്ദ്രങ്ങളിലെത്തി പാക്കിംഗ് ആരംഭിച്ചു. 31ന് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.