തിരുവനന്തപുരം:സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് എൻ.ജി.ഒ.സംഘ് സംസ്ഥാനവ്യാപകമായി 'മാനിഷാദ' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു.സെക്രട്ടേറിയറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ടി.എൻ രമേശ് ഉദ്ഘാടനം ചെയ്തു. കുടപ്പനകുന്ന് സിവിൽ സ്റ്റേഷനിൽ രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാറും നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും ഉദ്ഘാടനം ചെയ്തു.