തിരുവനന്തപുരം: പേട്ടയിൽ വീട്ടിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പേട്ട ആനയറ സ്വദേശി മനോജിനെയാണ് (41 - ഉണ്ട മനോജ്) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8നാണ് സംഭവം. പേട്ട സ്വദേശിയായ വിനോദിന്റെ വീട്ടിൽ നിന്നാണ് വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും പ്രതി മോഷ്ടിച്ചെടുത്തത്.
ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പേട്ട എസ്.എച്ച്.ഒ ബിനുകുമർ, എസ്.ഐ രതീഷ്, സി.പി.ഒമാരായ ബിജുകുമാർ, രഞ്ജിത്ത്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.