തിരുവനന്തപുരം:ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ വ്യാപാരികൾക്ക് പലിശരഹിത വായ്പ നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ സഹകരണമന്ത്രി വി.എൻ. വാസവന് നിവേദനം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത്,ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി,എസ്.എസ് മനോജ്, പി.എം.എം.ഹബീബ്‌ എന്നിവരാണ് നിവേദനം നൽകിയത്.