കഴക്കൂട്ടം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ രണ്ടുപേർ കഠിനംകുളം പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളിലെ പ്രതികളായ കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണു (23), പെരുമാതുറ തെരുവിൽ തൈവിളാകത്ത് വീട്ടിൽ ഷാനിഫർ (28) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പുതുക്കുറിച്ചിക്ക് സമീപത്തുവച്ച് മൂന്നംഗ സംഘമാണ് മര്യനാട് സ്വദേശി സേവ്യറിനെ (40) ആക്രമിച്ചത്. ഒരാളെ പിടികൂടാനായിട്ടില്ല.