കഴക്കൂട്ടം: ഹോട്ടലിലെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ വൈരാഗ്യത്തിൽ ഉടമയെ കുത്തിപ്പരിക്കേല്പിച്ച ആൾ അറസ്റ്റിൽ. മാടൻവിള, കൊച്ചു പഠിഞ്ഞാറ്റുവീട്ടിൽ നസീറിനെയാണ് (36) കഠിനംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 23നാണ് സംഭവം. മാടൻവിളയിലെ ഫർഹാന ഫാസ്റ്റ് ഫുഡ് ഉടമ സുധീറിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി.