തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു പേർ കൂടി സിക്ക ബാധിതരായി. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26),പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗികളായുള്ള എട്ടുപേരും വീട്ടിലാണ്. ഇവരാരും ഗർഭിണികളല്ല.