തിരുവനന്തപുരം :കൊവിഡ് ഇരകൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനായി പരിപാടികൾ ആരംഭിക്കുമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. സി.എം.പിയുടെ 35ാം വാർഷിക ദിനാഘോഷം പട്ടം എം.വി.ആർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രമ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, ആർ.എം.പി ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.