നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മെഡിക്കൽ സ്റ്റോറിന് തീ പിടിച്ചു. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. അടച്ചിട്ട കടയിൽ നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് വഴിയാത്രക്കാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. നെയ്യാറ്റിൻകര സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ സ്റ്റോർ മുറി പൂർണമായി കത്തി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ നശിച്ചു. തീ തൊട്ടടുത്ത ഹോട്ടലിലും ബേക്കറിയിലും പടർന്നെങ്കിലും ഫയർഫോഴ്സ് എത്തി തീ കെടുത്തി. സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.