തിരുവനന്തപുരം:മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ 51-ാം ചരമവാർഷികത്തിൽ പാളയത്തെ പട്ടം പ്രതിമയിൽ ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.പാർട്ടി സംസ്ഥാന ചെയർമാൻ വാഴമുട്ടം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ ചെമ്പഴന്തി കോലപ്പനാശാരി,സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ.കെ.നായർ,സംസ്ഥാന നേതാക്കളായ എസ്.കെ.ശോഭന രാജേന്ദ്രൻ,കാഞ്ഞിരംകുളം ജയചന്ദ്രൻ,സജികുമാർ,മധുകുമാർ,ജോൺ.പി.ഡിക്രൂസ്,കാക്കാമൂല കരുണാകരൻ എന്നിവർ പങ്കെടുത്തു.