photo

നെടുമങ്ങാട്:കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും കർഷകദ്രോഹ നടപടികൾക്കെതിരെയും അഖിലേന്ത്യാ കിസാൻ സഭ അരുവിക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ ലോക്കൽ കമ്മറ്റി പ്രസിഡന്റ് ഭാസിക്കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ യോഹന്നാൻ വി.വിജയൻ നായർ,വെള്ളനാട് ഹരിഹരൻ,കളത്തറ മധു,അഡ്വ.എസ്.എ.റഹിം,എൻ.മനോഹരൻ നായ,എൻ.ബാലചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.