mahila

വിതുര:ഇനി സ്ത്രീധനമില്ല,സ്ത്രീയാണ് ധനം എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐയുടെ നേതൃത്വത്തിലുള്ള കേരളമഹിളാ സംഘം അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ രക്തപ്രതിജ്ഞ എടുത്തു.മഹിളാസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.രാഖിരവികുമാർ ഉദ്ഘാടനം ചെയ്തു.വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിച്ചു.മഹിളാസംഘം ജില്ലാ സെക്രട്ടറി ബി.ശോഭന പ്രതിജ്ഞ ചൊല്ലികൊടുത്തു.സി.പി.ഐ അരുവിക്കരനിയോജ കമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,മഹിളാസംഘം മണ്ഡലം സെക്രട്ടറി മനിലാശിവൻ,സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി ആർ.കെ.ഷിബു,കല്ലാർ വാ‌ർഡ് മെമ്പർ സുനിത ഐ.എസ്,മഞ്ജു,മുൻ കല്ലാർ വാ‌ർഡ് മെമ്പർ പി.വസന്തകുമാരി,യു.ചന്ദ്രിക എന്നിവർ പങ്കെടുത്തു.