കിളിമാനൂർ:ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിമാനൂർ കൃഷി ഭവന്റെ സഹകരണത്തോടെ എട്ടാം വാർഡിലെ 150 പേർക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.വിത്ത് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം വി.ഉഷാകുമാരി നിർവഹിച്ചു.കൃഷി ഓഫീസർ നസീമ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്ത് ബോധവത്കരണം നടത്തി.കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ,വൈസ് പ്രസിഡന്റ് അർ.അനിൽ കുമാർ,ജയചന്ദ്രൻ,ചന്ദ്രിക,സജിത,മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.