പൂവാർ:യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 ൽ പരം വിദ്യാർത്തികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു.ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായി അഡ്വ.വിനോദ് കോട്ടുകാൻ നിർവഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നന്ദു.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞിരംകുളം ജില്ലാ ഡിവിഷൻ അംഗം അഡ്വ.സി.കെ.വത്സലകുമാർ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജെ.ജോണി,ജെ.കെ.വിജയ സിംഗ്,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശരത്ത് കുമാർ, ജി.കെ.പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.