തിരുവനന്തപുരം: കുട്ടികൾ വലിയതോതിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അപകടകരമായ ഗെയിമുകൾ അടക്കം നിരോധിക്കാൻ സേവന ദാതാക്കൾക്ക് കഴിയും. അതിനുള്ള ശ്രമങ്ങൾക്കായി ചർച്ച നടക്കുകയാണ്. കുട്ടികൾ ഉപയോഗിക്കുന്ന ഫോണുകളിൽ അവർ കാണുന്നതെന്തെന്ന് നിരീക്ഷിക്കാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. കുട്ടികളെ ഡാർക് നെറ്റ് പോലുള്ള സൈറ്റുകൾ മാനസികമായും ലൈംഗീകപരമായ ചൂഷണത്തിനും അടിമപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൈബർ ഡോം അടക്കം ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.