ബാലരാമപുരം:ശ്രീവിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നോൺ ടീച്ചിംഗ് ജീവനക്കാരോട് പ്രിൻസിപ്പൽ ഇൻ ചാർജ് നടത്തുന്ന പ്രതികാര നപടികൾക്കെതിരെയും അവകാശപ്പെട്ട സാലറി സർട്ടിഫിക്കറ്റ് അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും വ്യാജ പരാതികൾ മേലുദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യുന്ന ഹീനമായ നടപടികൾക്കെതിരെ കെ.എൻ.ടി.ഇ.ഒ നേമം എസ്.വി.ആർ.എച്ച്.എം.സി യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി ട്രഷററുമായ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ട്രഷറർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി പ്രവീൺലാൽ,​എക്സിക്യൂട്ടീവ് അംഗം സായി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.