veena-george

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ആരോഗ്യവകുപ്പിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് 941 പഞ്ചായത്തുകളിലും 67 നഗരസഭകളിലും വസ്തു, സേവന നികുതികൾ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.