മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലായി ഇന്നലെ 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി.പി.സിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിനും അറിയിച്ചു.47 പേർ രോഗമുക്തി നേടി.ചിറയിൻകീഴ് -18 ,കടയ്ക്കാവൂർ -25 ,കിഴുവിലം -13 മുദാക്കൽ -19 ,വക്കം -5 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്ക്.