വക്കം : വക്കം ഗ്രാമ പഞ്ചായത്തിൽ വൈദ്യൂതി മുടക്കം പതിവെന്ന് പരാതി. മിക്ക ദിവസങ്ങളിലും രാവിലെ ഒമ്പതിന് പോകുന്ന വൈദ്യുതി ഉച്ച കഴിഞ്ഞാണ് വരുന്നത്. ചിലയിടങ്ങളിൽ കറന്റ് വന്നും പോയും നിൽക്കുന്നുണ്ട്. ഇത് മൂലം ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ പ്രവർത്തിക്കുന്ന വിവിധമില്ലുകളുടെ പ്രവർത്തനവും തടസപ്പെടുന്നു. ലൈനിൽ ഓലയോ മരമോ വീണ് കറണ്ട് പോയി എന്ന സ്ഥിരം മറുപടിയാണ് അധികൃതർ നൽകുന്നത്. തെരുവ് വിളക്ക് കത്തിക്കുന്ന കൺട്രോൾ യൂണിറ്റുകൾ പ്രവർത്തന രഹിതമാണന്നും പരക്കെ ആക്ഷേപമുണ്ട്. വക്കത്തെ വൈദ്യുത വിതരണത്തിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണെമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റി വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകി.