നെയ്യാറ്റിൻകര:വർദ്ധിച്ചുവരുന്ന സ്തീ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സ്ത്രീ സമൂഹത്തിന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ഭാഗമായി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.സ്ത്രീ അതിക്രമങ്ങൾക്കെതിരെ സർക്കാർ കർശന നിലപാട് സ്വീകരിക്കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.എൻ.ജി.ഒ സംഘ് സൗത്ത് ജില്ലാ സെക്രട്ടറി പാക്കോട് ബിജു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ മഞ്ചത്തല സുരേഷ്,എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. സജീവ് കുമാർ,ഷിജു ഗോവിന്ദ് ,അലത്തറയ്ക്കൽ ബിജു,പ്രദീപ് പുളളിത്തല,എ.കെ വിനോദ് കുമാർ,സുജിത് കൃഷ്ണ പി.കെ, രതീഷ് എന്നിവർ നേതൃത്വം നൽകി.