വെഞ്ഞാറമൂട്:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,പൊതുവിദ്യാഭ്യാസ മേഖലയ്ക്കു കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ വെഞ്ഞാറമൂട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വെഞ്ഞാറമൂട്ടിൽ രണ്ട് കേന്ദ്രങ്ങളിലായി ധർണ സംഘടിപ്പിക്കും.സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ബാബു രാജ്, വാമദേവൻ പിള്ള,വൈ.വി.ശോഭ കുമാർ എസ്. പി.സജി, ജയകുമാർ, എസ് ടി. എ. ജില്ലാ ജോയിൻ സെക്രട്ടറി കെ. നിഹാസ് എന്നിവർ പങ്കെടുക്കും.