നെയ്യാറ്റിൻകര:വായനാ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആരോഗ്യ വായന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ സമ്മാനദാനം നിർവഹിച്ചു.എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.എൽ.പി വിഭാഗത്തിൽ നിയോ ബിയ.ജെ.എം ഒന്നാം സ്ഥാനവും നിവേദ്യ.എസ്.എം രണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ജിജോ ജോയി,ദേവനന്ദ എസ്.ഡി എന്നിവരും എച്ച്.എസ് വിഭാഗത്തിൽ ശ്രേയ. എസും അഷ്ന എസ്.എം,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഭവ്യ ജെ.എസും നിത്യ സൂസനും കരസ്ഥമാക്കി.നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജെ.ജോസ് ഫ്രാങ്ക്ളിൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,ഡോ.എം.എ.സാദത്ത്,നഗരസഭ സെക്രട്ടറി ആർ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.