കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ വാർഡുകളിൽ കൊവിഡ് പരിശോധനാ ക്യാമ്പുകൾക്ക് ഇന്ന് തുടക്കം. ക്യാമ്പുകളിൽ എല്ലാവാർഡിൽ നിന്നും എല്ലാ പേർക്കും കൊവിഡ് പരിശോധനയ്ക്കു വിധേയമാകാവുന്നതാണ്. വ്യാപാരി, വ്യവസായികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, മറ്റ് തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരും, കുടുംബശ്രീ പ്രവർത്തകർ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരും ടെസ്റ്റ് ചെയ്യേണ്ടതാണന്നും പതിനാല് ദിവസം മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരായവരും കൊവിഡ് ടെസ്റ്റിറ്റിന് വിധേയമാകേണ്ടതാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ അറിയിച്ചു.

29 ന് 9.30 മുതൽ വിദ്യാജ്യോതി സ്കൂൾ അലവക്കോട്. വാർഡുകൾ: 17, 16, ( 15, വാർഡ് ഞാവേലിക്കോണം ഭാഗം).

30 ന് രാവിലെ 9.30 മുതൽ അടയമൺ യു.പി.എസ് വാർഡുകൾ: 4, 5,6,7,8,9 അടയമൺ യു.പി .എസ്

31 ന് ടൗൺ യു.പി.എസ് കിളിമാനൂർ വാർഡുകൾ: 12, 13, 14, 15 .

ആഗസ്ത് 2 ന് പാപ്പാല എൽ.പി.എസ്.വാർഡുകൾ10, 11,16, 17 .