കാട്ടാക്കട: പ്ലസ്ടു പരീക്ഷയിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 97.5ശമാനം വിജയം നേടി അഭിമാനാർഹമായി. ഇക്കുറി എല്ലാ വിഷയങ്ങൾക്കും 33 കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു. സയൻസ് വിഷയത്തിൽ 131പേർ പരീക്ഷയെഴുതിയതിൽ 130പേരും വിജയിച്ചു. കൊമേഴ്സിൽ 63 പേർ പരീക്ഷയെഴുതിയതിൽ 59പേരും വിജയിച്ചു. ഇക്കുറി കൊമേഴ്സിൽ അഞ്ച് പേർക്കാണ് എ പ്ലസ് ലഭിച്ചത്.
കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഫുൾമാർക്ക് വാങ്ങി എസ്.ബി.അലീന സ്കൂളിന് അഭിമാനമായി ഇത് നാലാം തവണയാണ് സ്കൂളിലെ കുട്ടികൾ ഫുൾ മാർക്ക് വാങ്ങുന്നത്.ആകെ 37 എപ്ലസിൽ 25 പേർ സയൻസ് ഗ്രൂപ്പിൽ നിന്നും 12പേർ ഹ്യൂമാനിറ്റിക്സ് ഗ്രൂപ്പിൽ നിന്നും ഉള്ളവരാണ്. മൊത്തം 126 പേർ പരീക്ഷയെഴുതിയതിൽ 118പേർ വിജയിച്ച് 94ശതമാനം വിജയം നേടി.
വെള്ളനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ഹ്യൂമാനിറ്റിസ് വിഷയങ്ങളിലായി 321 പേർ പരീക്ഷയെഴുതിയതിൽ 300 പേർ വിജയിച്ചു. 93.4ആണ് വിജയശതമാനം. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 86 പേർ പരീക്ഷയെഴുതിയതിൽ 82പേരും വിജയിച്ചു.
ആര്യനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 189പേർ പരീക്ഷയെഴുതിയതിൽ 163പേർ വിജയിച്ചു. 92ശതമാനം വിജയം. വി.എച്ച്.എസ്.സി വിഭാഗത്തിൽ 59പേർ പരീക്ഷയെഴുതിയതിൽ 56പേർ വിജയിച്ചു.95ശതമാണ് വിജയം.