തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവകലാശാലാ, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് പരിശീലനം നൽകുന്നു. ഇതിനായി
ആഗസ്റ്റ് 9 മുതൽ 13 വരെ ഓൺലൈൻ ശിൽപ്പശാല നടത്തും.
ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റവും, കോഴ്സ് ഡിസൈനിംഗും എന്ന വിഷയത്തിലാണ് മൂഡിൽ അധിഷ്ഠിതമായ ഒരാഴ്ചത്തെ പരിശീലനം. ആഗസ്റ്റ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.kshec.kerala.gov.in, 9495027525, 8281942902, 7561018708