തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യസായ ബോർഡ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4ന് ഖാദി ബോർഡിന്റെ ആസ്ഥാനകാര്യായത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.