കടക്കാവൂർ: മഹിളാകോൺഗ്രസ് കടക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വിലവർധനവിനും പാചകവാതക വിലവർദ്ധനവിനുമെതിരെ അടുപ്പുകൂട്ടി സമരം നടന്നു. നിലക്കാമുക്ക് മാർക്കറ്റിനു മുന്നിൽ നടന്ന സമരം മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജെ. ആനന്ദ്,. ഡി.സി.സി. മെമ്പർ പുതുക്കരി പ്രസന്നൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: റസൂൽ ഷാൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്, ഹരിദാസ്, ഓമന, ദീപ, സിനി, സന്ധ്യ, രേഖ, രാജിത തുടങ്ങിയവർ സംസാരിച്ചു.