കിളിമാനൂർ:കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . സ്കൂട്ടർ യാത്രികനായ ചാത്തൻപാറ, പറങ്കിമാംവിള , വലിയ വിള,തെക്കുംകര വീട്ടിൽ വിജയൻ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കിളിമാനൂർ- ആലങ്കോട് റോഡിൽ പുതിയകാവ് ജംഗ്ഷനിലായിരുന്നു നടന്നത്. കിളിമാനൂരിൽ നിന്ന് ചാത്തൻപാറയിലേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടറും ആറ്റിങ്ങലിൽ നിന്ന് കിളിമാനൂരിലേയ്ക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ വിജയനെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിയ്ക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റു മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ റിജി മക്കൾ അർജുൻ , ശ്രീഹരി.