തിരുവനന്തപുരം: മഴക്കാലത്ത് നഗരങ്ങളിലും പ്രധാന ജനവാസകേന്ദ്രങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കി പ്രളയ സാധ്യത ഒഴിവാക്കാൻ 25 കോടിരൂപയുടെ പദ്ധതി നടപ്പാക്കി. കോഴിക്കോട് കല്ലായിപുഴയിലെ മാലിന്യം നീക്കാൻ കോർപ്പറേഷനുമായി ചേർന്ന് ഏഴരക്കോടിയുടെ പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നും. തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷന് മറുപടി നൽകി .വെളളായണി കായലിലെയും, അരുവിക്കര ശുദ്ധജലവിതരണ സ്രോതസിലെയും പോള നീക്കൽ കാര്യക്ഷമമാക്കാൻ ആവശ്യമെങ്കിൽ വാങ്ങുന്ന കാര്യം പരിശോധിക്കുമെന്ന് എം. വിൻസന്റിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.