നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 19 പവൻ കവർന്നു. നാഗർകോവിൽ, പാൽപ്പണ സ്വദേശി ജോസഫ് എഡ്വിന്റെ (62) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. എഡ്വിൻ ജോസഫ് സുഖമില്ലാത്തത് കാരണം നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോൾ വീട്ടിന്റെ പിൻവശത്തുള്ള ജന്നൽ തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. അലമാരയിലുണ്ടായിരുന്ന 19 പവനാണ് കവർന്നത്. നേശമണിനഗർ പൊലീസ് പരിശോധന നടത്തിയ ശേഷം കേസെടുത്തു.