വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്താഫീസിന് മുന്നിൽ അനിശ്ചിതകാല സമരമാരംഭിച്ചു.
ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കെ. പ്രഭകുമാർ, എ.ആർ. റസൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജെ. സലിം, ആർ. സോമനാഥൻ, എസ്. പ്രകാശ്, കെ. അനിരുദ്ധൻ, ഡി. രഘുവരൻ, വി.വീരബാഹു, കെ. പ്രഭകുമാർ, എം.വി. ജയകുമാർ, എസ്. അനിൽകുമാർ, കെ. രാജേന്ദ്രൻ എ.ആർ. റസൽ, ബി. നൗഷാദ്, എ. സുശീല, ന്യൂട്ടൺ അക്ബർ, ടി. ഷാജു, എം. അക്ബർഷ, എസ്. സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.