nilp-samaram

വർക്കല:ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളികളോടുളള സർക്കാർ സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേരള ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല താലൂക്ക് ഓഫീസിനു മുമ്പിൽ കോവിഡ് മാനദണ്ഡം പാലിച്ച് നിൽപ് സമരം നടത്തി. താലൂക്ക് സെക്രട്ടറി സജീവ് സമരം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രവീന്ദ്രൻ,ട്രഷറർ ജയകുമാർ,മണികണ്ഠൻ,താലൂക്ക് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.