കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്ക് സ്മാർട്ട് ഫോൺ വായ്പകളുടെ വിതരണമാരംഭിച്ചു. വിദ്യാതരംഗിണി പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാമ്പള്ളി നെടുങ്ങണ്ട മത്സ്യ സംഘം പ്രസിഡന്റ് ആർ. ജറാൾഡ്, ഭരണസമിതിയംഗങ്ങളായ ലിജാബോസ്, മനോഹരൻ, ശ്യാമപ്രകാശ്, കുമാരി തങ്കം, സെക്രട്ടറി എം.ജി. ഗീതാഭായി, ബീന.ടി, റീറ്റ സൈജു, കുമാരി സജ്ന, അമലോൽഭവം തുടങ്ങിയവർ പങ്കെടുത്തു.