കല്ലമ്പലം:ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു.പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കുള്ള മൊബൈൽ ഫോൺ മഞ്ജു ടീച്ചറും സരിത ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി.ഗാന്ധിദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിക്കൽ മോഹനൻ, മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി നവാസ്, മിനികുമാരി തുടങ്ങിയവർ പങ്കെടുത്തു.