ramu-nirvahikunnu

കല്ലമ്പലം :കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ തോട്ടക്കാട് ഹെഡ് ഓഫീസിനോട് ചേർന്ന് പുതിയ ഷോപ്പിംഗ് മാളിന് തറക്കല്ലിട്ടു.ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമു ശിലാസ്ഥാപനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി സ്വാഗതവും ഭരണ സമിതി അംഗം അഡ്വ എസ്.എം.റഫീക്ക് നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ,പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സുഭാഷ്,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീർരാജകുമാരി,പഞ്ചായത്തംഗം എം.കെ.ജ്യോതി,ബാങ്ക് ഡയറക്ടർമാരായ ബൈജു,ഷീനാബീഗം, ഭുവനചന്ദ്രൻ നായർ,കൊച്ചു മണി,സേതുമാധവൻ,അഭിലാഷ് ഭാസ്കർ,സുരേന്ദ്രൻ,കവിത,ബാങ്ക് സെക്രട്ടറി എൻ.ഊർമിള,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.