vld-1

വെള്ളറട: കേരള മഹിളാ സംഘം സ്ത്രീധനത്തിനെതിരെ അമ്പൂരിയിൽ രക്ത പ്രതിജ്ഞ സംഘടിപ്പിച്ചു. ഇനിമേൽ സ്ത്രീധനമില്ല സ്ത്രീയാണ് ധനം എന്ന മുദ്രാവാക്യവുമായി വെള്ളറട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് ശോഭന ഉദ്ഘാടനം ചെയ്തു. രക്തപ്രതിജ്ഞ ജില്ലാ സെക്രട്ടറി അഡ്വ. രാഖി രവികുമാർ ചൊല്ലികൊടുത്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രൻ, വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ,​ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂർ,​ ഷാജി. എസ്.പണിക്കർ,​ ഷിബു തോമസ്,​ വിമല അപ്പുക്കുട്ടൻ,​ ബിനു റാണി, സരിത സെബാസ്റ്റ്യൻ,​ ശാലിനി,​ ശ്രീജ,​ ലത,​ ശശികല,​ അൽഫോൺസ തുടങ്ങിയവർ സംസാരിച്ചു.