തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാണിക്കണമെന്ന് എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കെ.എം മാണിയെ അഴിമതിക്കാരനാണെന്ന് മുദ്രകുത്തി എൽ.ഡി.എഫ് അംഗങ്ങൾ സഭയിൽ നടത്തിയ തേർവാഴ്ച കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായി പോയെന്ന് തുറന്ന് പറയാനുള്ള ആർജ്ജവവും രാഷ്ട്രീയ മര്യാദയും സി.പി.എം കാണിക്കണം. സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ നിശിത വിമർശനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറും എൽ.ഡി.എഫും ജനങ്ങളോട് മാപ്പ് പറയണം.