തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കും. കേസിന്റെ മറ്റ് കാര്യങ്ങളിലേക്കു സുപ്രീംകോടതി കടന്നിട്ടില്ലെന്നും ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തര സമരമാണ്. സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെയാണ് സമരങ്ങൾ. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്നും കോടതി ഇടപെട്ടെന്നും വരും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനമായിരുന്നു. അന്ന് ആ തീരുമാനം നടപ്പാക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.